വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല
Mar 19, 2025 05:33 PM | By Athira V

വയനാട്: വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഔദ്യോഗിക മെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതെങ്കിലും കുറച്ച് സമയം മുമ്പാണ് മെയില്‍ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിശോധനയിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് മനസിലാവുകയായിരുന്നു.

തിരുവനന്തപുരം കളക്ടറേറ്റിൽ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് പരിശോധനയ്ക്കിടെ തേനീച്ച കൂടിളകി സബ് കളക്ടർ അടക്കം നിരവധി പേർക്ക് കുത്തേല്‍ക്കുകയും ഉണ്ടായി.

ബോംബ് കണ്ടെത്താനുള്ള പരിശോധനക്കിടെ തേനീച്ചക്കൂട് ഇളകിയത് കളക്ടറേറ്റ് പരിസരത്ത് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കളക്ടറേറ്റ് ജീവനക്കാർ, പൊലീസുകാർ, ബോംബ് സ്ക്വാഡ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ, പൊതുജനം അടക്കം പലർക്കും തേനീച്ചയുടെ കുത്തേറ്റു.

ഇന്നും കളക്ടറേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായി. കളക്ടറേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ചകൾ കുത്തി. കളക്ടറേറ്റ് കെട്ടിടത്തിലെ കൂറ്റൻ തേനീച്ച കൂടുകൾ മാറ്റാൻ ജില്ലാ ഭരണകൂടം വിദഗ്ധ സഹായം തേടിയിട്ടുണ്ട്.

#Bomb #threat #Wayanad #Collectorate #Police #bomb #squad #inspect #nothing #unusual #found

Next TV

Related Stories
കോഴിക്കോട് ദേശീയ പാതയ്ക്ക് സമീപം കഞ്ചാവ് ചെടികൾ, പിഴുതെടുത്ത് എക്സൈസ്

Apr 21, 2025 05:23 PM

കോഴിക്കോട് ദേശീയ പാതയ്ക്ക് സമീപം കഞ്ചാവ് ചെടികൾ, പിഴുതെടുത്ത് എക്സൈസ്

രണ്ടും എക്സൈസ് പിഴുതെടുത്തു. ചെടികൾക്ക് 130, 110 സെന്റീമീറ്റർ നീളം...

Read More >>
യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Apr 21, 2025 05:17 PM

യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള...

Read More >>
വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ, പ്രതികൾക്കായി അന്വേഷണം

Apr 21, 2025 05:00 PM

വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ, പ്രതികൾക്കായി അന്വേഷണം

കല്ലുമ്മലിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം....

Read More >>
പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം

Apr 21, 2025 04:52 PM

പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം

പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി...

Read More >>
 കോഴിക്കോട് കക്കട്ടിൽ  ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി  മരിച്ച നിലയിൽ

Apr 21, 2025 04:07 PM

കോഴിക്കോട് കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ

ഇന്ന് രാവിലെ ഒൻപതര മണിക്ക് മൂത്ത മകൾ എത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയിൽ കുട്ടിയെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

Apr 21, 2025 03:42 PM

കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

കാലിനും തലയ്ക്കുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ കുറ്റ്യാടി ഗവണ്മെന്റ് കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories