തിരുവനന്തപുരം:(truevisionnews.com) പത്തനംതിട്ട കലക്ടറേറ്റിനു പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റിനു നേരെയും ബോംബ് ഭീഷണി. ജീവനക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ രംഗത്തെത്തി പരിശോധന നടത്തി.

ഇമെയില്‍ വഴി ഉച്ചയോടെയാണ് ബോംബ് ഭീഷണിയുമായി അജ്ഞാത സന്ദേശമെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെയും ജീവനക്കാരെയും അറിയിക്കുകയായിരുന്നു.
ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജീവനക്കാരെ എല്ലാവരെയും പുറത്തിറക്കി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തുകയായിരുന്നു. വലിയതോതിലുള്ള പൊലീസ് സന്നാഹമാണ് വിന്യസിച്ചത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
#After #Pathanamthitta #bomb #threat #Thiruvananthapuram #Collectorate #Anonymous #message #via #email
