കോഴിക്കോട് ബാലുശ്ശേരിയിൽ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച കേസ്; 42കാരന് കഠിനതടവ്

കോഴിക്കോട് ബാലുശ്ശേരിയിൽ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച കേസ്; 42കാരന് കഠിനതടവ്
Mar 18, 2025 03:08 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി.

ബാലുശ്ശേരി പൂനത്ത് വായോറ മലയില്‍ വീട്ടില്‍ ബിജു(42) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും ശിക്ഷ വിധിച്ചത്.

2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ അമ്മയുടെ വീടിന് സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബിജു വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുട്ടി പിന്നീട് സ്‌കൂള്‍ കൗണ്‍സിലറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഡിവൈ എസ്പി ജയന്‍ ഡോമിനിക്, ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.


#42year #old #man #sentenced #rigorous #imprisonment #dragging #girl #inside #house #Balussery #Kozhikode.

Next TV

Related Stories
Top Stories










Entertainment News