അടിച്ച് പൂസായി ട്രാക്കില്‍ കിടന്നു; ഉണര്‍ന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ട്രെയിന്‍ എന്‍ജിന്‍, രണ്ട് പേർക്ക് അത്ഭുത രക്ഷ

അടിച്ച് പൂസായി ട്രാക്കില്‍ കിടന്നു; ഉണര്‍ന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ട്രെയിന്‍ എന്‍ജിന്‍, രണ്ട് പേർക്ക് അത്ഭുത രക്ഷ
Mar 18, 2025 11:59 AM | By VIPIN P V

ആലുവ: ( www.truevisionnews.com ) ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മദ്യപിച്ച് ബോധരഹിതരായി കിടന്ന രണ്ടുപേര്‍ക്ക് അത്ഭുത രക്ഷ. ശനിയാഴ്ച രാത്രിയാണ് മദ്യപിച്ച് ബോധം മറഞ്ഞ ഇവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്നത്.

ഷാലിമാര്‍ എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റ് കായംകുളം സ്വദേശി അന്‍വര്‍ ഹുസൈനാണ് രണ്ടുപേരുടെ ജീവന്‍ രക്ഷിച്ചത്.

ലോക്കോ പൈലറ്റ് അന്‍വര്‍ പറഞ്ഞത് ഇങ്ങനെ. ‘ആലുവയില്‍ നിന്ന് തൃശ്ശൂര്‍ റൂട്ടിലേക്ക് ട്രെയിന്‍ പുറപ്പെട്ടു. ആലുവ സ്റ്റേഷന്‍ കഴിഞ്ഞ് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ റെയില്‍വേ ട്രാക്കില്‍ രണ്ടുപേരെ കണ്ടത്.

ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നു, മറ്റെയാള്‍ ഇരിക്കുന്നു. നില്‍ക്കുന്ന ആള്‍ ഇരിക്കുന്നയാളെ പൊക്കാന്‍ ശ്രമിക്കുന്നത് ദൂരെ നിന്നേ കണ്ടു. പതിവായി ആളുകള്‍ ക്രോസ് ചെയ്യുന്ന സ്ഥലമായതിനാല്‍ അവര്‍ ട്രാക്കില്‍ നിന്ന് മാറുമെന്ന് കരുതി. പക്ഷേ അതുണ്ടായില്ല.

ട്രെയിന്‍ ഇവരുടെ 100 മീറ്ററോളം അടുത്തെത്തിയപ്പോള്‍ തന്നെ എമര്‍ജന്‍സി ബ്രേക്കിട്ടു. 50 മീറ്ററോളം അടുത്ത് ട്രെയിന്‍ എത്തിയപ്പോള്‍ ഇരുവരും ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു. പിന്നാലെ ബാലന്‍സ് തെറ്റി ട്രാക്കിലേക്ക് തന്നെ വീഴുകയായിരുന്നു. ബ്രേക്കിട്ടിരുന്നതിനാല്‍ ട്രെയിന്‍ സാവധാനം വന്ന് ഇവരുടെ മുകളിലാണ് നിന്നത്. എന്‍ജിന്‍ ഭാഗം ഇരുവരുടെയും ശരീരത്തിന് മുകളിലായി. ട്രെയിന്‍ നിന്നയുടനെ കോ– പൈലറ്റായ സുജിത്ത് സുധാകരന്‍ ടോര്‍ച്ചുമായി ഇറങ്ങിനോക്കി.

#Man #lies #tracks #hit #wakes #trainengine #overhead #two #people #miraculously #survive

Next TV

Related Stories
കണ്ണൂരിലെ പിഞ്ചുകുഞ്ഞിന്റെ മരണം: കൊലയ്ക്ക് പിന്നിൽ പിതൃ സഹോദരിയുടെ മകളെന്ന് പൊലീസ്

Mar 18, 2025 03:08 PM

കണ്ണൂരിലെ പിഞ്ചുകുഞ്ഞിന്റെ മരണം: കൊലയ്ക്ക് പിന്നിൽ പിതൃ സഹോദരിയുടെ മകളെന്ന് പൊലീസ്

താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച കേസ്; 42കാരന് കഠിനതടവ്

Mar 18, 2025 03:08 PM

കോഴിക്കോട് ബാലുശ്ശേരിയിൽ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച കേസ്; 42കാരന് കഠിനതടവ്

കുട്ടി പിന്നീട് സ്‌കൂള്‍ കൗണ്‍സിലറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി...

Read More >>
'പാസ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല';  കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മർദ്ദനം

Mar 18, 2025 02:50 PM

'പാസ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല'; കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മർദ്ദനം

അത്യാഹിത വിഭാഗത്തിലെ നാലാം നിലയിലേക്ക് പോകാന്‍ വന്ന ദമ്പതികളോട് പവനന്‍ പാസ്...

Read More >>
ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

Mar 18, 2025 02:09 PM

ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്....

Read More >>
കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവം; പ്രതി പിടിയിൽ

Mar 18, 2025 01:52 PM

കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവം; പ്രതി പിടിയിൽ

തുടർന്നു മരങ്ങാട്ടുപള്ളി പൊലീസും പാലായിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വല ഉപയോഗിച്ചാണു ജോൺസനെ...

Read More >>
താമരശ്ശേരിയിലെ 13കാരിയെ കണ്ടെത്തിയ സംഭവം; പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കുടുംബം

Mar 18, 2025 01:50 PM

താമരശ്ശേരിയിലെ 13കാരിയെ കണ്ടെത്തിയ സംഭവം; പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കുടുംബം

പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍...

Read More >>
Top Stories