പാലക്കാട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

പാലക്കാട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം
Mar 18, 2025 10:14 AM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് വാ​ഹനാപകടത്തിൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Jeep #scooter #collide #Palakkad #Collegeteacher #dies #tragically

Next TV

Related Stories
Top Stories










Entertainment News