കോഴിക്കോട്: (truevisionnews.com) താമരശ്ശേരിക്ക് അടുത്ത് പൂനൂരിൽ എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ. പുനൂരിലെ ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎ, അളക്കാനുള്ള ത്രാസ്, പണം എന്നിവ പിടികൂടി.

എരമംഗലം സ്വദേശി ജൈസൽ, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ, ബെംഗളൂരു സ്വദേശിനി രാധാമേതഗ് എന്നിവരാണ് പിടിയിലായത്. 1.55 ഗ്രാം എംഡിഎംഎ, 7300 രൂപ, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
#Three #people #arrested #with #MDMA #Poonur #near #Thamarassery.
