കൊല്ലം: ( www.truevisionnews.com) കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയായ ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. നെഞ്ചിലാണ് ഫെബിന് കുത്തേറ്റത്. ഒന്നിലധികം കുത്തുകൾ ഫെബിന് നെഞ്ചിലേറ്റതായാണ് വിവരം.

കുത്തേറ്റ ഫെബിൻ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.
എന്നാൽ ഫെബിൻ്റെ സഹോദരിയും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന തരത്തിൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കൊല നടത്തിയ തേജസ് രാജിൻ്റെ അച്ഛൻ പൊലീസുകാരനാണെന്നാണ് വിവരം.
വീട്ടിൽ കയറി ഫെബിനെ കുത്തിക്കൊന്ന ശേഷം തേജസ് രാജ് കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശിയുമായ തേജസിന്റെ മൃതദേഹം കണ്ടെത്തിയത്.
ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് സ്ഥിരീകരിച്ചു.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ തേജസ് രാജ് കുത്തിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരിക്കേറ്റ് ചികിത്സയിലാണ്.
ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു.
#kollam #student #febingeorgethomas #murder #case
