മലപ്പുറം : (truevisionnews.com) പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം കെഎസ്ആർടിസി ബസും മാടുകളെ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.

മണ്ണാർക്കാട് അരിയൂർ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. പരുക്കേറ്റ 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 2 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
#KSRTC #bus #lorry #collide #One #dead #20 #injured
