തിരുവനന്തപുരം : (truevisionnews.com) മാറനല്ലൂരിൽ പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവിയാണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്‍റെ ക്ലാമ്പിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്.
അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ മരണം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
#10th #grader #found #hanging #Maranallur.
