പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 15, 2025 03:11 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15)യാണ് മരിച്ചത്.

കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കും. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അമ്പാടി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



#10th #grade #student #found #hanging #Attingal.

Next TV

Related Stories
Top Stories










Entertainment News