ആത്മഹത്യ കുറിപ്പ് പുറത്ത്; നാദാപുരത്തെ ചന്ദ്രന്റെ മരണം ബ്ലേഡ് മാഫിയകളുടെ ഭീഷണികാരണമോ?

ആത്മഹത്യ കുറിപ്പ് പുറത്ത്; നാദാപുരത്തെ ചന്ദ്രന്റെ മരണം ബ്ലേഡ് മാഫിയകളുടെ ഭീഷണികാരണമോ?
Mar 15, 2025 01:34 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  നാദാപുരം കല്ലാച്ചിയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കല്ലാച്ചിയിലെ തറക്കണ്ടിയിൽ ചന്ദ്രന്റെ മരണം ബ്ലേഡ് മാഫിയകളുടെ ഭീഷണികാരണമോയെന്ന സംശയം ബലപ്പെടുന്നു.

പലിശയ്ക്ക് പണം കൊടുത്തവരുടെ നിരന്തര ഭീഷണി മൂലമാണ് സമൂഹത്തിൽ നല്ല ബന്ധങ്ങളുള്ള പൊതു പ്രവർത്തകൻ ജീവനൊടുക്കിയതെന്ന സംശയം ബലപ്പെടുന്നു. ഇതുസംബന്ധിച്ച് ചന്ദ്രൻ എഴുതി വെച്ചതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പിലും പരാമർശമുള്ളതായാണ് സൂചന.

ആത്മഹത്യാ കുറിപ്പ് പോലീസ് സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. മരിക്കുന്നതിന് രാവിലെയും , തലേദിവസവും ഇത്തരം ചില ആളുകൾ വീട്ടിൽ വരികയും, ചന്ദ്രനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നുണ്ട്.

ഇത്തരക്കാരിൽ നിന്നും കടം വാങ്ങി ഇരട്ടിയിലേറെ കൊടുത്തിട്ടും വീണ്ടും , വീണ്ടും പണത്തിന് ആവശ്യപ്പെടുന്ന വിവരവും കുറിപ്പിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ചന്ദ്രന്റെ മരണത്തോടെ നാട്ടിൽ വീണ്ടും വേരുറപ്പിക്കുന്ന ബ്ലേഡ് മാഫിയകളുടെ ഭീകര മുഖമാണ് തുറന്നുകാട്ടപ്പെടുന്നത്.

കടക്കെണിയിലാക്കുന്നവർക്ക് പൈസ കടം കൊടുത്ത് ഇരട്ടിയിലേറെ വരുന്ന ഭീമമായ സംഖ്യയാണ് മാഫിയകൾ കൈക്കലാക്കുന്നത്. ഈ സംഭവത്തോടെ ജനങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്.

#Suicide #note #out #Chandran's #death #Nadapuram #due #threats #from #blade #mafia?

Next TV

Related Stories
കോഴിക്കോട് നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി; മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ ആളുടേതെന്ന് സംശയം

Apr 24, 2025 01:54 PM

കോഴിക്കോട് നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി; മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ ആളുടേതെന്ന് സംശയം

ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ചെരിപ്പ് മുത്താമ്പി പാലത്തിൽ അഴിച്ചു വെച്ചതിനുശേഷം ആണ് പുഴയിൽ ചാടിയത്....

Read More >>
തിരുവനന്തപുരത്ത് മൂന്നുവയസുകാരി കിണറ്റിൽ വീണ് മരിച്ചു

Apr 24, 2025 01:49 PM

തിരുവനന്തപുരത്ത് മൂന്നുവയസുകാരി കിണറ്റിൽ വീണ് മരിച്ചു

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം...

Read More >>
'മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ തിരിച്ചെത്തി'; പഹൽ​ഗാം ഭീകരാക്രമണ വാർത്തയറിഞ്ഞ് ‍ഞെട്ടൽ മാറാതെ നാദാപുരത്തുകാർ

Apr 24, 2025 01:32 PM

'മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ തിരിച്ചെത്തി'; പഹൽ​ഗാം ഭീകരാക്രമണ വാർത്തയറിഞ്ഞ് ‍ഞെട്ടൽ മാറാതെ നാദാപുരത്തുകാർ

വീട്ടിലെത്തിയപ്പോഴാണ് പഹൽഗാമിൽ ഭീകരാക്രമത്തിൽ 26 പേർ കൊല്ലപ്പെട്ട വിവരം ഇവർ...

Read More >>
'തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്,  മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു'- നടുക്കുന്ന അനുഭവം പങ്കുവെച്ച് ആരതി

Apr 24, 2025 01:26 PM

'തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്, മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു'- നടുക്കുന്ന അനുഭവം പങ്കുവെച്ച് ആരതി

മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്....

Read More >>
അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; കണ്ണൂരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

Apr 24, 2025 01:24 PM

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; കണ്ണൂരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്. സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
സന്തോഷ വാർത്ത;  അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

Apr 24, 2025 01:11 PM

സന്തോഷ വാർത്ത; അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ...

Read More >>
Top Stories

Entertainment News