കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
Mar 14, 2025 07:23 PM | By Athira V

കൊച്ചി: ( www.truevisionnews.com ) കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പരിശോധിച്ച അഞ്ച് വിദ്യാർഥികളുടെ ഫലവും പോസിറ്റീവാണ്. വിദ്യാർഥികളുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികൾക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. ഇവർ വിവധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.

തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് വിദ്യാർഥികളുടെ ഫലം പോസിറ്റീവായത്. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരുന്നു.

#Five #students #Kalamassery #confirmed #have #encephalitis

Next TV

Related Stories
Top Stories










Entertainment News