'കഞ്ചാവ് പിടിച്ചത് കെഎസ്‌യു പ്രവര്‍ത്തകരുടെ മുറിയിൽനിന്ന്; പിടിയിലായ അഭിരാജ് നിരപരാധി'- എസ്.എഫ്.ഐ

'കഞ്ചാവ് പിടിച്ചത് കെഎസ്‌യു പ്രവര്‍ത്തകരുടെ മുറിയിൽനിന്ന്; പിടിയിലായ അഭിരാജ് നിരപരാധി'- എസ്.എഫ്.ഐ
Mar 14, 2025 12:34 PM | By VIPIN P V

കൊച്ചി : ( www.truevisionnews.com ) കളമശ്ശേരിയിൽ പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ പിടിയിലായ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ സംരക്ഷിച്ച് എസ് എഫ് ഐ. അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്ന് എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു.

അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയിൽ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയിൽ താമസിക്കുന്നത്.

ഒളിവിൽ പോയ ആദിൽ കെ എസ് യുവിനായി മത്സരിച്ച വിദ്യാർത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

പ്രതിയായ അഭിരാജിന്റെ വാക്കുകൾ

'കേസിൽ എനിക്കൊപ്പം പ്രതിയായ ആദിത്യനും ഞാനും ഒരുമിച്ച് ഒരു മുറിയിലാണ് താമസിക്കുന്നത്. ഒരു ജോലി വാങ്ങാൻ പഠിച്ചു തുടങ്ങിയതാ, അപ്പോഴാണ് കഞ്ചാവ് കേസ് എന്റെ തലയിലിട്ട് തന്നത്.

സപ്ലികളെല്ലാം എഴുതിയെടുത്ത് പഠിച്ച് തുടങ്ങിയതായിരുന്നു. റെയിഡ് നടന്നപ്പോൾ താൻ റൂമിൽ ഇല്ലായിരുന്നുവെന്നും കേസിൽ പ്രതിയായ അഭിരാജ് പറഞ്ഞു.

റെയ്ഡ് നടക്കുമ്പോൾ മുറിയിൽ ഞങ്ങൾ രണ്ട് പേരും ഉണ്ടായിരുന്നില്ലെന്നുംവന്നപ്പോൾ താൻ എസ് എഫ് ഐക്കാരൻ ആണെന്ന് വ്യക്തമായതോടെ പൊലീസുകാരന് ദേഷ്യമായെന്നും അഭിരാജ് കൂട്ടിച്ചേർത്തു.

#Cannabis #seized #KSUworkers #room #Abhiraj #who #arrested #innocent #SFI

Next TV

Related Stories
Top Stories










Entertainment News