കെസിഎ പ്രസിഡൻ്റ്സ് ട്രോഫി: അനായാസ വിജയവുമായി റോയൽസും ലയൺസും

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി: അനായാസ വിജയവുമായി റോയൽസും ലയൺസും
Mar 13, 2025 08:15 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ വിജയവഴികളിലേക്ക് മടങ്ങിയെത്തി റോയൽസും ലയൺസും. റോയൽസ് ഈഗിൾസിനെ ഒൻപത് വിക്കറ്റിനും ലയൺസ് പാന്തേഴ്സിനെ ആറ് വിക്കറ്റിനുമാണ് തോല്പിച്ചത്.

റോയൽസ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ലയൺസ് രണ്ടാം സ്ഥാനത്തുമാണ്. ലയൺസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു.

ഓപ്പണർ വത്സൽ ഗോവിന്ദിൻ്റെയും ക്യാപ്റ്റൻ അബ്ദുൾ ബാസിതിൻ്റെയും ഇന്നിങ്സുകളാണ് പാന്തേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വത്സൽ ഗോവിന്ദ് 57 പന്തുകളിൽ 73 റൺസും അബ്ദുൾ ബാസിത് 13 പന്തുകളിൽ 30 റൺസും നേടി.

ലയൺസിന് വേണ്ടി ഹരികൃഷ്ണൻ മൂന്നും ഷറഫുദ്ദീൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് ആൽഫി ഫ്രാൻസിസിൻ്റെ തകർപ്പൻ പ്രകടനമാണ് മുതൽക്കൂട്ടായത്. 22 പന്തുകളിൽ നാല് ഫോറും ആറ് സിക്സും അടക്കം 59 റൺസാണ് ആൽഫി നേടിയത്.

ഗോവിന്ദ് പൈ 49 റൺസുമായി പുറത്താകാതെ നിന്നു. 25 റൺസെടുത്ത അഭിഷേക് നായരും 20 റൺസെടുത്ത അശ്വിൻ ആനന്ദും ലയൺസ് ബാറ്റിങ് നിരയിൽ തിളങ്ങി. നാലോവർ ബാക്കി നില്ക്കെ ലയൺസ് ലക്ഷ്യത്തിലെത്തി.

രണ്ടാം മല്സരത്തിൽ ജോബിൻ ജോബിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് റോയൽസിന് അനായാസ വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഈഗിൾസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു.

അനന്തകൃഷ്ണനും ഭരത് സൂര്യയ്ക്കുമൊപ്പം ചേർന്ന് വിഷ്ണുരാജ് മികച്ച തുടക്കം നല്കിയെങ്കിലും തുടർന്നെത്തിയവർക്ക് മുൻതൂക്കം നിലനിർത്താനാവാതെ പോയത് ഈഗിൾസിന് തിരിച്ചടിയായി. വിഷ്ണുരാജ് 36 പന്തുകളിൽ നിന്ന് 50 റൺസെടുത്തു. അനന്തകൃഷ്ണൻ 31ഉം ഭരത് സൂര്യ 34ഉം റൺസ് നേടി.

റോയൽസിന് വേണ്ടി ഫാസിൽ ഫാനൂസും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ ബോർഡ് തുറക്കും മുൻപെ രോഹിത് കെ ആർ പുറത്തായെങ്കിലും വിപുൽ ശക്തി - ജോബിൻ ജോബി കൂട്ടുകെട്ട് വീണ്ടുമൊരിക്കൽക്കൂടി റോയൽസിന് കരുത്തായി.

ഇരുവരും ചേർന്നുള്ള 176 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് 15.4 ഓവറിൽ റോയൽസിനെ വിജയത്തിലെത്തിച്ചു. ജോബിൻ 52 പന്തുകളിൽ നിന്ന് ആറ് ഫോറും 11 സിക്സുമടക്കം 107 റൺസുമായി പുറത്താതെ നിന്നു. വിപുൽ ശക്തി പുറത്താകാതെ 58 റൺസ് നേടി.

#KCAPresidentTrophy #Royals #Lions #easy #wins

Next TV

Related Stories
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
ആഞ്ഞടിച്ച് വീണ്ടും ബെയര്‍സ്റ്റോ; മുംബൈയ്ക്ക് മികച്ച തുടക്കം, എട്ട് റൺസുമായി മടങ്ങി ഹിറ്റ്മാൻ

Jun 1, 2025 10:31 PM

ആഞ്ഞടിച്ച് വീണ്ടും ബെയര്‍സ്റ്റോ; മുംബൈയ്ക്ക് മികച്ച തുടക്കം, എട്ട് റൺസുമായി മടങ്ങി ഹിറ്റ്മാൻ

ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച...

Read More >>
Top Stories