തെലങ്കാന: (www.truevisionnews.com) മട്ടന്‍ കറിയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിലെ ഉപ്പരി ഗുദെം ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.

35-കാരിയായ മലോത് കലാവതിയാണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രിയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഭര്‍ത്താവ് കലാവതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും കലാവതിയുടെ അമ്മ പോലീസിനോട് വ്യക്തമാക്കി.
ആ സമയത്ത് ആരും പരിസരത്തുണ്ടായില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. വിവരം ലഭിച്ചയുടനെ പോലീസ് സംഭവസ്ഥലത്തെത്തി.
അന്വേഷണം ആരംഭിച്ച പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൊലപാതകം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി.
#Argument #over #not #making #muttoncurry #Husband #beats #wife #death #police #launch #investigation
