ദില്ലി: (truevisionnews.com) ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെതിരെ സമൂഹമാധ്യമമായ എക്സിലിട്ട പോസ്റ്റ് രൂക്ഷ വിമര്‍ശനം നേരിട്ടതിനാൽ പിന്‍വലിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ്. ഇന്ത്യൻ നായകൻ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. രോഹിത് തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നും ഇന്നലെ പുറത്തുവിട്ട എക്സ് പോസ്റ്റില്‍ ഷമ മൊഹമ്മദ് പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 17 പന്തില്‍ 15 റണ്‍സെടുത്ത് രോഹിത് പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് വക്താവ് വിമർശനവുമായി രംഗത്തെത്തിയത്.
ഷമ മൊഹമ്മദിന്‍റെ ഈ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. രാജ്യത്തെ മുഴുവന്‍ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും എതിർക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.
വിമര്‍ശനം അതിരൂക്ഷമായതോടെ ഷമ മൊഹമ്മദ് എക്സ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. രോഹിത് ശര്‍മക്കുള്ളത് ഒരു കായികതാരത്തിന് ചേർന്ന ശരീരപ്രകൃതമല്ലെന്നും അമിതഭാരമാണുള്ളതെന്നും കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് ശർമ്മ എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്.
കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ പിന്നീട് പറഞ്ഞു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാട്, രോഹിത് ശർമ്മ അൽപം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നത്, മറ്റു ക്യാപ്റ്റൻമാരുമായി താരതമ്യപ്പെടുത്തുന്നത് ജനാധിപത്യമാണെന്നും ഷമ പറഞ്ഞു.
#CongressSpokesperson #ShamaMohammad #withdraws #controversial #post #against #Indian #captain
