കോഴിക്കോട്: (www.truevisionnews.com) ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിക്ക് മർദനമേറ്റെന്ന് പരാതി.

ബാലുശ്ശേരി കിനാശേരി എഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ് നജീബ് സഹോദരൻ മനാഫ് എന്നിവർ ചേർന്നാണ് മർദിച്ചത്.
കുട്ടികൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ വീട്ടുകാർ ഇടപെടുകയായിരുന്നു. കുടുംബം ബാലുശ്ശേരി പോലീസിൽ പരാതി നൽകിട്ടുണ്ട്.
#Complaint #class #student #assaulted #Balussery #Kozhikode #father #brother #ninthclass #student
