ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്‍റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്‍റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
Mar 1, 2025 07:17 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) ബാലരാമപുരത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാർ(58) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക് നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനെ അശ്വിനി കുമാറിന്‍റെ സ്കൂട്ടറിൽ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറയുന്നു.

ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്‍റെ പിന്നിൽ ബസ് തട്ടുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നാലെ ബസിന്‍റെ മുൻ ചക്രം അശ്വിനിയുടെ തലയിലൂടെ കയറിയെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി.

ഹെൽമെറ്റ് തകർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ നിലയിൽ കിടന്ന അശ്വിനി കുമാറിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

#KSRTC #bus #hit #back #scooter #overtaking #tragic #end #scooter #passenger

Next TV

Related Stories
വഴക്കിട്ട് അമ്മയെ സഹോദരിയുടെ വീട്ടിലെത്തിച്ചു, തിരിച്ചെത്തി സ്വന്തം വീടിന് തീയിട്ട് യുവാവ്

Mar 1, 2025 10:20 PM

വഴക്കിട്ട് അമ്മയെ സഹോദരിയുടെ വീട്ടിലെത്തിച്ചു, തിരിച്ചെത്തി സ്വന്തം വീടിന് തീയിട്ട് യുവാവ്

വിവരമറിഞ്ഞ് വെള്ളറട പൊലീസും പാറശാല ഫയര്‍ഫോഴ്‌സും എത്തി തീ നിയന്ത്രണ...

Read More >>
ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന: ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിൽ, പിന്നാലെ നടപടി

Mar 1, 2025 09:09 PM

ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന: ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിൽ, പിന്നാലെ നടപടി

പിന്നാലെ സിപിഎം പ്രവീൺ കുര്യാക്കോസിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന്...

Read More >>
Top Stories