സഹോദരിയുമായുള്ള വിവാഹത്തെ എതിർത്ത സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്, പ്രതി കസ്റ്റഡിയിൽ

സഹോദരിയുമായുള്ള വിവാഹത്തെ എതിർത്ത സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്,  പ്രതി കസ്റ്റഡിയിൽ
Feb 21, 2025 01:11 PM | By Susmitha Surendran

(truevisionnews.com) സഹോദരിയുമായുള്ള വിവാഹത്തെ എതിർത്ത സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഭോപ്പാലിലെ ആണ് സംഭവം. സന്ദീപ് പ്രജാപതി എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ വികാസ് ജയ്‌സ്വാൾ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൈദരാബാദിൽ നിന്നാണ് വികാസ് അറസ്റ്റിലായത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്. അടുത്തിടെ തൻ്റെ മകനെ കാണാനില്ലെന്ന് മരിച്ച സന്ദീപിൻ്റെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന് പിന്നാലെ സന്ദീപിൻ്റെ സഹോദരി വന്ദനയ്ക്ക് വികാസിൽ നിന്ന് ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. സന്ദീപിനെ വെറുതെ വിടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു സന്ദേശം. ഈ സന്ദേശം ഫോണിൽ റെക്കോർഡ് ചെയ്ത് സന്ദീപിൻ്റെ സഹോദരി പൊലീസിന് കൈമാറിയതാണ് കേസിൽ നിർണായകമായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെഹോർ ജില്ലയിലെ ദേലവാഡി വനത്തിൽ നിന്ന് സന്ദീപിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് പ്രതിയെ കണ്ടെത്താൻ ഒരു പോലീസ് സംഘം രൂപീകരിച്ചു, ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വികാസ് ഹൈദരാബാദിൽ ഒരു വ്യാജ ഐഡൻ്റിറ്റിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം പൊലീസിന് ലഭിച്ചത്.

പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സന്ദീപിൻ്റെ സഹോദരിയെ ഇഷ്ടമായിരുന്നുവെന്നും ഈ വിവാഹത്തിന് സന്ദീപി വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

താൻ സുഹൃത്തുക്കളുമായി ചേർന്ന് സന്ദീപിനെ തട്ടിക്കൊണ്ട് പോയി വനത്തിൽവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും , പിന്നീട് സംശയം ഉണ്ടാകാതിരിക്കാനാണ് മോചന ദ്രവ്യം ആവശ്യപ്പെട്ടതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 140(2), 140(3) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

#young #man #killed #his #friend #who #opposed #his #marriage #with #his #sister.

Next TV

Related Stories
സ്ത്രീകൾ വീട്ടിൽ മരിച്ചനിലയിൽ, ഭർത്താക്കന്മാർക്ക് വാഹനാപകടം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ട്വിസ്റ്റ്

Feb 21, 2025 10:24 PM

സ്ത്രീകൾ വീട്ടിൽ മരിച്ചനിലയിൽ, ഭർത്താക്കന്മാർക്ക് വാഹനാപകടം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ട്വിസ്റ്റ്

കാറപകടത്തില്‍ പെട്ടവര്‍ പോലീസിനോട് പറഞ്ഞതുപോലെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ല എന്ന് തെളിയിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്...

Read More >>
കോപ്പിയടിയെ ചൊല്ലി തർക്കം, പത്താം ക്ലാസുകാരനെ വെടിവച്ചു കൊന്നു; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

Feb 21, 2025 05:11 PM

കോപ്പിയടിയെ ചൊല്ലി തർക്കം, പത്താം ക്ലാസുകാരനെ വെടിവച്ചു കൊന്നു; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

പരീക്ഷയ്ക്കു കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണു വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
ഭാര്യയുമായി വഴക്കിട്ടു, രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് അച്ഛൻ , ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ

Feb 21, 2025 02:22 PM

ഭാര്യയുമായി വഴക്കിട്ടു, രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് അച്ഛൻ , ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ

ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പരിക്കേറ്റവരുടെ നില...

Read More >>
വാലന്‍റൈൻസ് ദിനത്തിൽ പബ്ബിന് പുറത്തുവെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു, പ്രതി നദിയിൽ മുങ്ങി മരിച്ചെന്ന് സംശയം

Feb 21, 2025 09:46 AM

വാലന്‍റൈൻസ് ദിനത്തിൽ പബ്ബിന് പുറത്തുവെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു, പ്രതി നദിയിൽ മുങ്ങി മരിച്ചെന്ന് സംശയം

തോക്ക്‌ ഉൾപ്പടെ ഒരു വാഹനം നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്നും പൊലീസ് കണ്ടെത്തി....

Read More >>
സ്റ്റോപ്പിനെ ചൊല്ലിയുള്ള തർക്കം;  മൂന്ന് ട്രെയിൻ യാത്രക്കാർക്ക് കുത്തേറ്റു, 19കാരൻ പിടിയിൽ

Feb 21, 2025 09:33 AM

സ്റ്റോപ്പിനെ ചൊല്ലിയുള്ള തർക്കം; മൂന്ന് ട്രെയിൻ യാത്രക്കാർക്ക് കുത്തേറ്റു, 19കാരൻ പിടിയിൽ

സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്....

Read More >>
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ 19-കാരനെ ഏല്‍പ്പിച്ചു; ശേഷം കാണാതായെന്ന പരാതി, കൊലപാതകം, അറസ്റ്റ്

Feb 20, 2025 07:22 PM

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ 19-കാരനെ ഏല്‍പ്പിച്ചു; ശേഷം കാണാതായെന്ന പരാതി, കൊലപാതകം, അറസ്റ്റ്

അജ്ഞാതരായ രണ്ടുപേര്‍ തന്റെ ഭര്‍ത്താവിനെ മോട്ടോര്‍സൈക്കിളില്‍ കൂട്ടികൊണ്ടുപോയതായും പരാതിയില്‍ സരിത...

Read More >>
Top Stories