കോഴിക്കോട് അധ്യാപികയുടെ ആത്മഹത്യ: സർക്കാരിൻ്റെ കുറ്റമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്; മാനേജ്മെൻ്റിനെതിരെ ആരോപണവുമായി കുടുംബം

കോഴിക്കോട് അധ്യാപികയുടെ ആത്മഹത്യ: സർക്കാരിൻ്റെ കുറ്റമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്; മാനേജ്മെൻ്റിനെതിരെ ആരോപണവുമായി കുടുംബം
Feb 19, 2025 11:17 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ മാനേജ്മെൻ്റിനെതിരെ ആരോപണവുമായി കുടുംബം. അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേ‍ർസ് ഗിൽഡ് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വർഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നായിരുന്നു കാത്തലിക് ടീച്ചേർസ് ഗിൽഡിൻ്റെ പ്രതികരണം.

ദീർഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയിൽ നിന്നും രാജിവച്ചുണ്ടായ ഒഴിവിൽ അലീന ബെന്നിയ്ക്ക് 2021 മുതൽ സ്ഥിരനിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള തടസവാദം ചൂണ്ടിക്കാട്ടി വിദ്യാഭാസ വകുപ്പ് അധികൃതർ നിയമനം അംഗീകരിക്കാൻ തയ്യാറായില്ല.

അധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എൽ പി സ്‌കൂളിൽ ഉണ്ടായ റഗുലർ തസ്തികയിലേക്ക് മാറ്റി നിയമനം നൽകുകയാണുണ്ടായത്. മാനേജ്മെൻ്റിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്.

അലീന ബെന്നിയ്ക്ക് നൽകിയത് സ്ഥിര നിയമനമാണ്. ഇതിനായി സംഭാവന സ്വീകരിച്ചിട്ടില്ല. അധ്യാപികയ്ക്ക് നിയമന അംഗീകാരം ലഭിക്കാത്തതിൽ സ്‌കൂൾ മാനേജ് മെൻ്റിന് യാതൊരു പങ്കുമില്ല. അലീനയ്ക്ക് മാനേജ്‌മെൻ്റ് സ്വന്തം നിലയിൽ (പതിമാസം താൽക്കാലിക ധനസഹായം നൽകിയിരുന്നുവെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് മലബാർ മേഖല കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.


കട്ടിപ്പാറ പഞ്ചായത്തിൽ മൂന്നാം വാർഡ് താഴ്‌വാരം സ്വദേശിയാണ് മരിച്ച അലീന. നാല് വർഷമായി കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിലാണ് അവർ ജോലി ചെയ്തിരുന്നത്. എന്നാൽ ഇവിടുത്തെ ജോലി നഷ്ടമാകുമെന്ന സ്ഥിതി വന്നപ്പോൾ പള്ളിക്കമ്മിറ്റി ഇടപെട്ടാണ് കോടഞ്ചേരിയിലേക്ക് ജോലി മാറ്റം നൽകിയതെന്ന് അലീനയുടെ പിതാവ് പറയുന്നു. മാനേജ്മെൻ്റ് സർക്കാരിന് കൃത്യമായി രേഖകൾ നൽകാതിരുന്നതാണ് നിയമനം ലഭിക്കാതിരിക്കാൻ കാരണം. നൂറ് രൂപ പോലും മകൾക്ക് ശമ്പളമായി മാനേജ്മെൻ്റ് നൽകിയിട്ടില്ല. വണ്ടിക്കൂലിക്ക് കോടഞ്ചേരി സ്കൂളിലെ പിടിഎ നല്ല മനസ് കൊണ്ട് നൽകിയ 3000 രൂപയാണ് കഴിഞ്ഞ ഒരു വർഷമായി മകൾക്ക് മാസം തോറും ലഭിച്ചതെന്നുമാണ് അച്ഛൻ്റെ വാദം.

#Kozhikode #teacher #suicide #CatholicTeachers #Guild #blames #government #family #alleges #against #management

Next TV

Related Stories
ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസം; സമരം നടത്തുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക

Mar 22, 2025 08:18 AM

ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസം; സമരം നടത്തുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക

ആശാവർക്കർമാരുടെ സമരത്തെ വിമർശിച്ച് എ വിജയരാഘവനും രം​ഗത്തെത്തിയിരുന്നു....

Read More >>
ജാഗ്രത പാലിച്ചോളൂ.....! സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Mar 22, 2025 07:56 AM

ജാഗ്രത പാലിച്ചോളൂ.....! സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

Read More >>
'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ

Mar 22, 2025 07:53 AM

'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ

ഒരുദിവസം എംഡിഎംഎ ഉപയോഗിച്ച് ഉന്മാദാവസ്ഥയില്‍ സ്വന്തം കൈ മുറിച്ചശേഷം ബന്ധുവായ കൊച്ചുകുട്ടിയെ ആക്രമിച്ചു. അത് പോക്‌സോ കേസായി മാറുകയും രാഹുല്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

Mar 22, 2025 07:36 AM

കോഴിക്കോട് താമരശ്ശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു കണ്ടെങ്കിലും ഇത് എംഡിഎംഎ യാണെന്ന് സ്ഥിരീകരിക്കാൻ...

Read More >>
Top Stories










Entertainment News