ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
Feb 19, 2025 07:46 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കടയ്ക്കാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി.

നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന്‍ വൈഷ്ണവ് ടി. രാജ് (14) ആണ് മരിച്ചത്. കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ചൊവ്വാഴ്ച രാത്രി 7.15-ഓടെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. അന്നേദിവസം ക്ലാസ് ഇല്ലാതിരുന്നിട്ടും വൈഷ്ണവ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളില്‍ പോയിരുന്നു.

വൈകുന്നേരം ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന തങ്കരാജന്‍ ഭാര്യ അശ്വതിയേയും കൂട്ടി വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയി. ഇരുവരും മടങ്ങി വന്നപ്പോളാണ് വീടിനുള്ളില്‍ മകനെ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്.

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാനായി ഇറങ്ങുന്ന സമയം, സന്ധ്യക്ക് വിളക്ക് കത്തിച്ചശേഷം വൈഷ്ണവിനെ വളരെ സന്തോഷവാനായാണ് കാണപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ കടയ്ക്കാവൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഈ സമയം മകന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കടയില്‍ പോയിവരുന്ന ചെറിയ സമയത്തിനുള്ളിലാണ് അത്യാഹിതം നടന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

#9th #class #student #hanged #inside #house #family #accused #being #mysterious

Next TV

Related Stories
ജാഗ്രത പാലിച്ചോളൂ.....! സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Mar 22, 2025 07:56 AM

ജാഗ്രത പാലിച്ചോളൂ.....! സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

Read More >>
'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ

Mar 22, 2025 07:53 AM

'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ

ഒരുദിവസം എംഡിഎംഎ ഉപയോഗിച്ച് ഉന്മാദാവസ്ഥയില്‍ സ്വന്തം കൈ മുറിച്ചശേഷം ബന്ധുവായ കൊച്ചുകുട്ടിയെ ആക്രമിച്ചു. അത് പോക്‌സോ കേസായി മാറുകയും രാഹുല്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

Mar 22, 2025 07:36 AM

കോഴിക്കോട് താമരശ്ശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു കണ്ടെങ്കിലും ഇത് എംഡിഎംഎ യാണെന്ന് സ്ഥിരീകരിക്കാൻ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

Mar 22, 2025 07:06 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ്...

Read More >>
Top Stories

Entertainment News