പേരാമ്പ്ര വടക്കുമ്പാട് വന്‍ ലഹരിവേട്ട; 74 ഗ്രാം എംഡിഎംഎ പിടികൂടി

 പേരാമ്പ്ര  വടക്കുമ്പാട് വന്‍ ലഹരിവേട്ട;  74 ഗ്രാം എംഡിഎംഎ പിടികൂടി
Feb 19, 2025 02:08 PM | By Susmitha Surendran

പാലേരി: (truevisionnews.com) വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം കന്നാട്ടി ഭാഗത്ത് വെച്ച് വന്‍ എംഡിഎംഎ ശേഖരം പിടികൂടി. പേരാമ്പ്ര എക്‌സൈസ് പാര്‍ട്ടിയും കോഴിക്കോട് ഐബിയും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് എംഡിഎംഎ പിടികൂടിയത്.

കുഴിച്ചാലില്‍ അഷ്‌റഫിന്റെ മകന്‍ അഹമ്മദ് ഹബീബ് (25) എന്നയാളുടെ വീട്ടില്‍ നിന്നുമാണ് മാരക മയക്കു മരുന്നായ 74 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ എംഡിഎംഐ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയായ ഷെബീബ്. പേരാമ്പ്ര പൊലീസ് അഹമ്മദ് ഷബീബിനെ പ്രതിയാക്കി കേസെടുത്തു.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അശ്വിന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, പ്രിവന്റ് ഓഫീസര്‍ നൈജീഷ്, കോഴിക്കോട് ഇന്റലിജന്‍സ് ടീം എന്നിവരും റെയ്ഡില്‍ ഉണ്ടായിരുന്നു.

സ്‌കൂള്‍ കുട്ടികള്‍ക്ക് കൂടി ഇയാൾ മയക്കുമരുന്ന് നല്‍കുന്നുണ്ടോ എന്ന് സംശയമുള്ളതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാര്‍ പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

#huge #cache #MDMA #seized #north

Next TV

Related Stories
Top Stories










Entertainment News