മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; വയനാട്  സ്വദേശിക്ക് ദാരുണാന്ത്യം
Feb 19, 2025 01:09 PM | By Susmitha Surendran

എറണാകുളം: (truevisionnews.com) കൂത്താട്ടുകുളത്ത് മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് മേപ്പാടി സ്വദേശി വിഷ്ണു മോഹൻദാസ് (21) ആണ് മരിച്ചത്. രാമപുരം കവലയിൽ വെച്ച് ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്.

മിനി ഗുഡ്സുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടനെ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


#Accident #involving #mini #goods #van #bike #Tragic #end #native #Wayanad

Next TV

Related Stories
Top Stories