തിരുവനന്തപുരം: (truevisionnews.com) ബീവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപന കേന്ദ്രങ്ങളിൽ നിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ് സംവിധാനം ഒരുങ്ങുന്നു . എന്താണ് ഈ സംവിധാനമെന്നല്ലേ?.

കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടമായി തിരുവനന്തപുരം പവർഹൗസ് ഷോറൂമിൽ സംവിധാനം നടപ്പാക്കി.
ആദ്യം മുന്തിയയിനം മദ്യക്കുപ്പികളിലാണ് ടാഗുകൾ സ്ഥാപിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇവ നീക്കംചെയ്യാൻ കഴിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വിൽപനസമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലാവും ഉണ്ടാവുക.
#From #now #on #you #not #able #hit #bottle #liquor #from #beverages #outlet #raise #alarm
