പരസ്ത്രീ ബന്ധം, ആട്ടുകല്ല് തലയിലിട്ട് ഭർത്താവിനെ കൊന്നു, ഭാര്യ അറസ്റ്റിൽ

പരസ്ത്രീ ബന്ധം, ആട്ടുകല്ല് തലയിലിട്ട് ഭർത്താവിനെ കൊന്നു, ഭാര്യ അറസ്റ്റിൽ
Feb 19, 2025 08:27 AM | By Susmitha Surendran

ചെന്നൈ:(truevisionnews.com) പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ ആട്ടുകല്ല് തലയിലിട്ടു കൊന്നു. തമിഴ്‌നാട്ടിൽ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം.

വിരുദുനഗർ സ്വദേശി കലൈവാണി(38)യാണ് ഉറങ്ങിക്കിടക്കുന്ന ഭർത്താവ് അൻപരശ(42)ന്റെ തലയിൽ ആട്ടുകല്ലിട്ടത്. പത്തുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്.

തിരുഭുവനത്തെ ബേക്കറിയിൽ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അൻപരശന്. അവിടെ ജോലിചെയ്യുന്ന സ്ത്രീയുമായി അദ്ദേഹം അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ് കലൈവാണി വഴക്കിട്ടപ്പോൾ അൻപരശൻ ഏതാനും മാസം മുൻപ്‌ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി.

എന്നാൽ, കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീയ്ക്കൊപ്പം അൻപരശനെ കലൈവാണി കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടായി.

വഴക്കു കഴിഞ്ഞ് അൻപരശൻ ഉറങ്ങിയപ്പോഴാണ് കൊല നടത്തിയത്. കലൈവാണിയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മക്കളുണ്ട്.

#Woman #relationship #killed #her #husband #with #stone #his #head

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories