തിരുവനന്തപുരം: (truevisionnews.com) കലാനിധി സെന്റർ ഫോർ ആർട്ട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് തിരുവനന്തപുരത്തിന്റെ ഒ എൻ വി കുറുപ്പ് സ്മാരക കാവ്യ കൈരളി പുരസ്കാരം കോഴിക്കോട് പുറമേരി സ്വദേശി എ കെ രഞ്ജിത്തിന്.

പ്രശസ്തിപത്രവും ശില്പവും പതക്കവുമടങ്ങുന്ന അവാർഡ് ഫിബ്രവരി 26 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു. കവിതയുടെയും ഗാനരചനയുടെയും മേഖലയിലെ രചനകൾക്കാണ് അവാർഡ്.
എസ്കലേറ്റർ, സമവാക്യങ്ങൾ എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലമർമ്മരങ്ങൾ, മുറിവേറ്റുവോ കാലമേ, വായിച്ചാൽ വളരും, പടിഞ്ഞാറ് മാനത്ത്, ശോശനപ്പൂക്കൾ, കലോത്സവ ഗാനങ്ങൾ, തുടങ്ങിയ നിരവധി സംഗീത ആൽബങ്ങളിൽ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.
ആകാശവാണി കോഴിക്കോട് നിലയത്തിനായി ലളിത ഗാനങ്ങൾ,ഉത്സവഗാനങ്ങൾ എന്നിവ രചിക്കുന്നു. ചൂട്ട് എന്ന സിനിമയ്ക്കായി ഗാനരചന നിർവ്വഹിച്ചു.
ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്ന രഞ്ജിത്ത് കർണാടക സംഗീതം വായ്പ്പാട്ടിൽ എം.ജി.ടി ഇ ഹയർ ഗ്രേഡ് നേടിയിട്ടുണ്ട്. നാദാപുരം പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും പുറമേരി മുതുവടത്തൂർ സ്വദേശിയുമാണ്.
ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദൃശ്യപൗർണമി പുരസ്കാരം, സർഗ ശ്രേഷഠ പുരസ്കാരം, ഡോ.ബി.ആർ അംബേദ്കർ നാഷണൽ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
#Kavyakairali #award #AKRanjith
