കൊച്ചി : ( www.truevisionnews.com ) വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടം പ്രദേശത്തു ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്.

പുത്തൻകുരിശ്, തൃശൂർ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിലാണു നടപടി.
സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 8 വഞ്ചനാകേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#Lakhs #were #cheated #offering #foreign #jobs #woman #arrested
