കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം: ഗുരുവായൂർ പീതാംബരന്റെ രക്തസാമ്പിൾ രാസപരിശോധനയ്ക്ക് അയച്ചു

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം: ഗുരുവായൂർ പീതാംബരന്റെ രക്തസാമ്പിൾ രാസപരിശോധനയ്ക്ക് അയച്ചു
Feb 17, 2025 03:31 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞതിൽ വനം വകുപ്പ് കൂടുതൽ പരിശോധനയിലേക്ക് കടന്നു ഗുരുവായൂർ പീതാംബരനെ എഴുന്നള്ളിപ്പിനെത്തിച്ചത് മദപ്പാടിനോട് അടുത്ത സമയത്താണോ എന്നറിയാൻ രക്തസാമ്പിൾ രാസപരിശോധനയ്ക്ക് അയച്ചു.

അപകടത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ദേവസ്വം മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി നൽകി.

മണക്കുളങ്ങര ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിപ്പിനിടെ ഗുരുവായൂർ ഗോകുലിനെ ഗുരുവായൂർ പീതാംബരൻ കുത്തുകയായിരുന്നു. പീതാംബരന് മദപ്പാട് അടുക്കുന്ന സമയത്താണോ എഴുന്നള്ളിപ്പിന് എത്തിച്ചതെന്നാണ് വനം വകുപ്പ് പരിശോധിക്കുന്നത്.

പീതാംബരന്റെ രക്തം ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചു ഇന്നോ നാളെയോ പരിശോധന ഫലം ലഭിക്കും. ഇതിന് പുറമെ പീതാംബരൻറെ ട്രാക്ക് ഹിസ്റ്ററിയും പരിശോധിക്കുന്നു. ആനയുമായി ബന്ധപ്പെട്ട ഇതുവരെയുള്ള കാര്യങ്ങളെല്ലാം ഇതിൽ നിന്നറിയാം. ഗുരുവായൂർ ദേവസ്വത്തോട് ട്രാക്ക് റെക്കോർഡ് ആവശ്യപ്പെട്ടു.

മന്ത്രി വി.എൻ വാസവൻ മണക്കുളങ്ങര ക്ഷേത്രത്തിലെത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകി. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും സഹായം നൽകും. വനം വകുപ്പിന് പുറമെ റവന്യു വകുപ്പും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

#blood #sample #elephant #killed #koyilandy #sent #chemical #testing

Next TV

Related Stories
കോഴിക്കോട് താമരശ്ശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

Mar 22, 2025 07:36 AM

കോഴിക്കോട് താമരശ്ശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു കണ്ടെങ്കിലും ഇത് എംഡിഎംഎ യാണെന്ന് സ്ഥിരീകരിക്കാൻ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

Mar 22, 2025 07:06 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാരൻ കുട്ടിയെ തള്ളിയിട്ടു, കേസ്

സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ്...

Read More >>
കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

Mar 22, 2025 06:57 AM

കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്റെ...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തി, തലശ്ശേരി സ്വദേശി പിടിയിൽ

Mar 22, 2025 06:41 AM

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തി, തലശ്ശേരി സ്വദേശി പിടിയിൽ

ഒരേ സമയം നിരവധി അകൗണ്ടുകളിൽ നിന്ന് വിദഗ്ദമായി ചാറ്റ് ചെയ്യുന്ന രീതിയാണ് പ്രതി...

Read More >>
Top Stories

Entertainment News