'ധനക്ക് 25'; എൻ എ എം കോളേജിൽ വിപുലമായ ടെക്-കൾച്ചറൽ ഫെസ്റ്റ്

'ധനക്ക് 25'; എൻ എ എം കോളേജിൽ വിപുലമായ ടെക്-കൾച്ചറൽ ഫെസ്റ്റ്
Feb 17, 2025 03:17 PM | By Jain Rosviya

പാനൂർ:  (truevisionnews.com) കല്ലിക്കണ്ടി എൻ എ എം കോളജിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ടെക്-കൾച്ചറൽ ഫെസ്റ്റ് 18, 19,20 തിയ്യതികളിൽ നടക്കും. 'ധനക്ക് 25' എന്ന് പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി വിവിധ തരം എ.ഐ. റോബോട്ടുകളുടെ പ്രദർശനം ഉണ്ടായിരിക്കും.

ക്ലീനിംഗ് റോബോട്ട്, സർവിങ് റോബോട്ട്, ഡോഗ് ഡാൻസ്, ഹ്യുമാനോയ്ഡ് റോബോട്ടുകൾ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ പുതിയ തലമുറയെ ആകർഷിക്കും.

ഫെസ്റ്റിൽ ഓഗ് മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി , 3ഡി പ്രിന്റിംഗ്, ഡ്രോൺ പ്രവർത്തനം, എ.ഐ. പ്രദർശനം എന്നിവയും ഉണ്ടാകും. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മെഡിക്കൽ എക്സിബിഷൻ, മെഡിക്കൽ ക്യാമ്പ്, പുരാവസ്തു, സ്റ്റാമ്പ്, നാണയ, ചിത്ര, കാലിഗ്രാഫി പ്രദർശനങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമാകും.

ഫയർ സർവീസിന്റെ മോക്ക് ഡ്രിൽ ഉണ്ടായിരിക്കും. കെമിസ്ട്രി വിഭാഗത്തിന്റെ കെം ഫെസ്റ്റ്, ഗ്ലാസ് ബ്ലോയിങ് ഡെമോ എന്നിവയും ചടങ്ങിന്റെ മാറ്റ് കൂട്ടും.

വ്യത്യസ്ത അക്കാദമിക് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സർവകലാശാല തലത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കോഡിങ്, സി-ബഗ്ഗിങ്, ഐ.ടി., മാനേജ്മെന്റ് ക്വിസ്, ട്രഷർ ഹണ്ട്, ഫിലിം ഫെസ്റ്റ്, ട്രിപ്പ് ടു മൂൺ എന്നിവ പ്രധാന മത്സരങ്ങളാണ്.

ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലിറ്ററേച്ചർ ഫെസ്റ്റും നടക്കും. സാഹിത്യചർച്ചകൾ, പ്രസംഗ മത്സരം, ലാംഗ്വേജ് ഗെയിം, വീഡിയോഗ്രാഫി തുടങ്ങിയവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും.

കലാ-സാംസ്കാരിക പരിപാടികളുടെ ഭാഗമായ ഒപ്പന, കോൽക്കളി, ദഫ്, മോഹിനിയാട്ടം, ചാക്യാർ കൂത്ത്, കളരിപയറ്റ് എന്നിവയും അരങ്ങേറും.

ഫെസ്റ്റിന്റെ സംഗീതാഘോഷമായി 18-ന് പ്രശസ്ത ഗായകൻ ഹനാൻ ഷാ അവതരിപ്പിക്കുന്ന സംഗീത സദ്യയും, 19-ന് സമീർ ബിൻസി, ഇമാം മജ്ബൂർ ഒരുക്കുന്ന ഗസൽ സദ്യയും നടക്കും.

#Dhanak25 #NAM #College #Elaborate #Tech #Cultural #Fest

Next TV

Related Stories
Top Stories