ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം; കണ്ണൂരിൽ ഒരുമാസം പ്രായമായ കുട്ടി മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്

 ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം; കണ്ണൂരിൽ ഒരുമാസം പ്രായമായ കുട്ടി മരിച്ചു,  അസ്വാഭാവിക മരണത്തിന്  കേസ്
Feb 17, 2025 02:35 PM | By Susmitha Surendran

പഴയങ്ങാടി: (truevisionnews.com) ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്ന് ആശുപത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുട്ടി മരിച്ചു. മുട്ടം മാവിന്‍കീഴില്‍ ഹൗസിലെ എം.ജുനൈദിന്റെയും കെ.വി.ആദിലയുടെയും മകൾ ദുവ ഇസിലെന്‍ ആണ്  മരിച്ചത്.

ഇന്ന് രാവിലെ 4.30 ന്  ഉമ്മയുടെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തംവന്ന് അബോധാവസ്ഥയില്‍ കണ്ട കുട്ടിയെ മാട്ടൂല്‍ സി.എച്ച്.സിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.പഴയങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

#Nosebleeds #during #sleep #One #month #old #child #died #kannur

Next TV

Related Stories
Top Stories










Entertainment News