പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു,ഫയര്‍ഫോഴ്സ് എത്തി തീയണച്ചു

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു,ഫയര്‍ഫോഴ്സ് എത്തി തീയണച്ചു
Feb 16, 2025 06:07 AM | By akhilap

പാലക്കാട്: (truevisionnews.com) പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ജില്ലാ ആശുപത്രിയിൽ സംഭവം.

ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി.

അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.



#Fire #breaks #hospital #Palakkad #district #patients #evacuated

Next TV

Related Stories
Top Stories










Entertainment News