ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചു; ഒളിവിൽ പോയി, ഒളിവിൽ പോയ പ്രതി പിടിയിൽ

ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചു; ഒളിവിൽ പോയി, ഒളിവിൽ പോയ പ്രതി പിടിയിൽ
Feb 14, 2025 08:48 PM | By akhilap

തൃശൂര്‍: (truevisionnews.com) പെണ്‍കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിപ്പിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ. തമിഴ്‌നാട് സേലം സിറുപാക്കം കടംബന്‍ (60) ആണ് അറസ്റ്റിലായത്.2011 ല്‍ ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് ഒരു വീട്ടില്‍ ബാലവേല ചെയ്യിപ്പിക്കുന്നതിനായി കണ്ടെത്തിയ സംഭവത്തില്‍ കടംബനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ കടംബൻ ഒളിവിൽ പോയി.ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തമിഴ്‌നാട്ടില്‍ അമ്പലത്തില്‍ ശാന്തിപ്പണി ചെയ്തുവരുന്നതായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം തമിഴ്‌നാട്ടിലെ കടലൂര്‍ എത്തുകയും കടംബനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കടംബനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ കൊടുങ്ങല്ലൂര്‍ എസ് എച്ച് ഒ അരുണ്‍ ബി കെ, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ തോമസ് പി എഫ്, പൊലീസ് ഉദ്യോഗസ്ഥരായ ഷമീര്‍, ബിനില്‍ വി ബി എന്നിവര്‍ ഉണ്ടായിരുന്നു.











#girl #forced #childlabor #case #registered #she #went #hiding #finally #arrested

Next TV

Related Stories
Top Stories










Entertainment News