കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍
Feb 14, 2025 08:03 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞോടിയുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി.

പൊതുദര്‍ശനത്തിനുശേഷമായിരുന്നു രാജന്‍, അമ്മുക്കുട്ടി, ലീല എന്നിവരുടെ സംസ്കാരച്ചടങ്ങുകള്‍. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൂന്നു പേരുടേയും മൃതദേഹങ്ങള്‍ വിലാപയാത്രയായികുറുവങ്ങാട്ടേക്ക് കൊണ്ടുവന്നത്.

കുറുവങ്ങാട് മാവിന്‍ചുവടില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തായിരുന്നു പൊതുദര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ മണക്കുളങ്ങളര ദേവീക്ഷേത്രത്തിലെ ഉല്‍സവപ്പറമ്പുകളില്‍ മേളപ്പരുക്കങ്ങളുടേയും ആഘോഷങ്ങളിലും പങ്കു ചേര്‍ന്ന നാനാ ഭാഗങ്ങളിൽ നിന്നുള്ളവര്‍ ദു:ഖസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രിയപ്പെട്ടവരെ കാണാന്‍ ഒഴുകിയെത്തി.

ഭൂരിഭാഗം പേരും നാടിനെ ഒട്ടാകെ നടുക്കിയ ഞെട്ടലില്‍ നിന്നും മുക്തരായിരായിട്ടില്ല. ജനപ്രതിനിധികളുള്‍പ്പെടെ കൊയിലാണ്ടിയിലെ പ്രമുഖര്‍ അന്തിമാമോപാചാരം അര്‍പ്പിച്ചു. രണ്ടു മണിയോടെ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വസതികളിലെത്തിച്ചു.

വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു വീടുകളില്‍. മന്ത്രി എം.ബി രാജേഷ് മരിച്ചവരുടെ വീടുകളിലെത്തിയിരുന്നു. വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംസ്ക്കാരം. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് കൊയിലാണ്ടി നഗരസഭയിലെ എട്ടു വാര്‍ഡുകളില്‍ സര്‍വകക്ഷി ഹര്‍ത്താല്‍ ആചരിച്ചു.

#koyilandy #elephant #attack #funeral #completed #many #pay #their #last #respects

Next TV

Related Stories
വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

Mar 19, 2025 05:33 PM

വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ...

Read More >>
‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

Mar 19, 2025 05:16 PM

‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

രാത്രി 11ന് ശുചിമുറിയിൽ പോയി 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അമ്മയുടെ അടുത്തു കുട്ടിയെ കണ്ടില്ലെന്നാണ് 12 വയസ്സുള്ള കുട്ടി ആദ്യം പറഞ്ഞത്....

Read More >>
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

Mar 19, 2025 04:59 PM

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു....

Read More >>
കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

Mar 19, 2025 04:08 PM

കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

കുളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ നീര്‍നായ ആക്രമിക്കുകയായിരുന്നു....

Read More >>
Top Stories