കോഴിക്കോട്: (truevisionnews.com) കൊയിലാണ്ടിയിൽ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്.

ഇതിൽ ലീല മരിച്ചത് ആനയുടെ ചവിട്ടേറ്റും അമ്മുക്കുട്ടി അമ്മ, രാജൻ എന്നിവർ മരിച്ചത് കെട്ടിട ഭാഗങ്ങൾ ദേഹത്തുവീണുമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
രാജന് ആന്തരിക രക്തസ്രാവം ഉണ്ടായി. അമ്മുക്കുട്ടി അമ്മയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നു പേരുടേയും മൃതദേഹം കൊയിലാണ്ടി കുറവങ്ങാട് എത്തിച്ചു. പരുക്കേറ്റവർ അപകടനില തരണം ചെയ്തു.
കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിലുള്ളത്
#postmortem #report #those #who #died #accident #elephant #Koyilandi #out.
