ശബരിമല ദ‍ർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിൻ്റെ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി

ശബരിമല ദ‍ർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിൻ്റെ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി
Feb 14, 2025 02:36 PM | By Athira V

പുനലൂർ: ( www.truevisionnews.com) മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ കൂടൽ നെടുമൺകാവിൽ ശബരിമല തീർത്ഥാടകരുടെ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം.

നെടുമങ്ങാട് സ്വദേശികളായ മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾക്ക് സാരമായ പരുക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.

വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം. വൈദ്യുതി പോസ്റ്റിന്റെ കോൺക്രീറ്റ് അടിത്തറ ഇളകി മാറി. പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


#car #returning #after #Sabarimala #darshan #rammed #into #electricity #post

Next TV

Related Stories
Top Stories










Entertainment News