വടകര: (truevisionnews.com) വടകര ചോറോട് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന് പരാതി.ചോറോട് ഓവർ ബ്രിഡ്ജിന് സമീപം ഷമീമ മൻസിൽ മുഹമ്മദ് സനഫ് നിഹാലിനെയാണ് (17 ) പത്താം തിയതി മുതൽ കാണാതായിരിക്കുന്നത്. വില്യാപ്പള്ളി എംജെ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് .

പത്താം തിയതി രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ നിഹാലിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൗഫൽ വടകര പോലീസിൽ പരാതി നൽകി. നിഹാലിനെ പിന്നീടുള്ള ദിവസങ്ങളിൽ കണ്ണുക്കര മാടാക്കരയിലും വടകര മാക്കൂൽപീടിക ഭാഗത്തും കണ്ടതായി വിവരമുണ്ട്.
പ്രത്യേക സംഘത്തിന്റെ കൂടെയാണോ മകനുള്ളതെന്ന സംശയം പിതാവ് നൗഫൽ പങ്കുവെച്ചു. മകൻ നന്നായി പഠിക്കുമായിരുന്നുവെന്നും നൗഫൽ പറഞ്ഞു. നിഹാലിനെ കാണാതായത് സംബന്ധിച്ച് ഊർജിതമായ അന്വേഷണത്തിലാണ് പോലീസ്.
കുട്ടിയെ കണ്ടുമുട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ ഇതോടൊപ്പമുള്ള നമ്പറിലോ അറിയിക്കുക. 8086981738, 8089981738.
#Complaint #plus #one #student #from #Chorode #vatakara missing
