ഇരിട്ടി: (truevisionnews.com) പരിയാരത്തെ ലഹരിവില്‍പ്പനക്കാര്‍ ഇരിട്ടിയില്‍ കുടുങ്ങി. മുടിക്കാനത്തെ ബാബുവിന്റെ മകന്‍ തെക്കന്‍ ഹൗസില്‍ ബബിത്‌ലാല്‍(22), മുടിക്കാനം ആനി വിലാസം വീട്ടില്‍ ശരത്തിന്റെ മകന്‍ സൗരവ് സാവിയോ(20) എന്നിവരൊണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമിന്റെയും ഇരിട്ടി പോലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്.

ഇവരിൽ നിന്ന് 8.495 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് വിളമന കൂട്ടുപുഴ പുതിയപാലത്തിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്.
കണ്ണൂരിലേക്ക് പോകുന്ന അശോക ട്രാവല്‍സിന്റെ കെ.എ.01എ.ആര്‍-1787 നമ്പര്‍ ബസില്‍ ഇവര്‍ യാത്രചെയ്യുന്നുണ്ടെന്ന് ഡാന്‍സാഫ് ടീമിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.
#Investigation #following #intelligence #Pariyaram #natives #arrested #with #MDMA
