തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം കുറ്റിച്ചലിൽ വിദ്യാർത്ഥി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്റെ പരാതി ശരിയല്ലെന്ന് ആരോപണവിധേയനായ ക്ലർക്ക് .

ഇന്നലെ പ്രിൻസിപ്പലിന്റെ മേശപ്പുറത്തിരുന്ന സീൽ വിദ്യാർത്ഥി എടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞെന്നും സീൽ ഏതാണെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോൾ വഴക്കുണ്ടാക്കിയെന്നും ക്ലർക്ക് വെളിപ്പടുത്തി.
എന്തിനാണ് സീലുകൾ എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞിട്ടാണ് എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി. നിനക്ക് സീൽ അറിയത്തില്ലാത്തതുകൊണ്ട് പറഞ്ഞ ടീച്ചറോട് വന്ന് എടുക്കാൻ താൻ മറുപടി പറഞ്ഞു. പിന്നാലെ വിദ്യാർഥി തന്നോട് വഴക്കിട്ട് റൂമിൽ നിന്ന് പോയി എന്നാണ് ക്ലർക്കിന്റെ വിശദീകരണം. ഇങ്ങനെ ഒരു വിഷയം ഇന്നലെ ഓഫീസിൽ നടന്നിരുന്നു.
എന്നാൽ കുട്ടിയുടെ പേരോ ക്ലാസ്സ് തനിക്കറിയില്ലെന്നും പ്രിൻസിപ്പലിനോട് ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിരുന്നില്ലെന്നും ക്ലർക്ക് അറിയിച്ചു. ഇന്ന് രാവിലെയാണ് പ്രിൻസിപ്പൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായോ എന്ന് തന്നോട് ചോദിച്ചത്.
വിദ്യാർത്ഥി മരിച്ചു എന്ന് താൻ അറിയുന്നത് 11 മണിയോടെ ഒരു പോലീസുകാരൻ വിളിച്ചപ്പോൾ മാത്രമാണെന്നും ക്ലർക്ക് പ്രതികരിച്ചു.
കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#students #suicide #stopped #when #seal #taken #familys #complaint #not #true #accused #clerk
