ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി
Feb 14, 2025 06:26 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

വിദ്യാർത്ഥി സഹപാഠികളുമായി സംസാരിക്കുമ്പോൾ അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

സെബിൻ എന്ന അധ്യാപകനാണ് മർദ്ദിച്ചത്. മൂന്ന് തവണ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന് വിദ്യാർഥി പറഞ്ഞു. കാല് പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. മറ്റു അധ്യാപകർ ഇടപെട്ടപ്പോഴാണ് ഇയാൾ മർദ്ദനം നിർത്താൻ തയ്യാറായത്. അധ്യാപകനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയെന്നാണ് സ്‌കൂൾ നൽകുന്ന വിശദീകരണം.

#Complaint #teacher #brutally #beatup #6th #class #student.

Next TV

Related Stories
Top Stories










Entertainment News