കോഴിക്കോട് ( നാദാപുരം): ( www.truevisionnews.com ) വളയത്ത് ക്ഷേത്രോത്സവത്തിനിടയിൽ യുവാക്കൾ തമ്മിൽ അക്രമം. സമാധാന ശ്രമത്തിനെത്തിയവർക്ക് നേരെയും അക്രമം. ഇന്ന് വൈകിട്ട് നാലിനുണ്ടായ സംഭവത്തിൽ ദമ്പതികൾക്ക് പരിക്ക് പറ്റി.

സിപിഐ എം ചെക്കോറ്റ ബ്രാഞ്ച് സെക്രട്ടറിയും ഉത്സവ കമ്മറ്റി ചെയർമാനുമായ യു.കെ രാഹുൽ (39) ഭാര്യ രജിന (34)എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. രാഹുലിന് ചുണ്ടിനും പല്ലിനും പരിക്കേൽക്കുകയും രജിനയുടെ കൈയ്യുടെ എല്ലിൽ ചതവുമുണ്ടായി.
പരിക്കേറ്റ ഇരുവരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വളയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാലിക്കൊളുമ്പിലെ വയലിൽ അഭിനന്ദ് ചപ്പാരച്ചാം കണ്ടിയിൽ വിഷ്ണു, കക്കുടുക്കിൽ അഭിമന്യൂ എന്നിവരാണ് അക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
ക്ഷേത്രപരിസരത്ത് നിന്ന് ഏറ്റുമുട്ടിയ യുവാക്കൾ ഓടി ഭക്ഷണ ശാലയിൽ കയറുന്നത് എതിർത്തപ്പോഴാണ് രാഹുലിനെ മർദ്ദിച്ചത്. ഭർത്താവിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയായ യുവതിയെയും അക്രമിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
#Injury #couple #Violence #during #Valayam #Chekota #temple #festival
