പാലക്കാട് : (www.truevisionnews.com) പാലക്കാട് കൂറ്റനാട് വാവനൂരിൽ ജുമാമസ്ജിദിൽ നിന്ന് ഐഫോൺ കവർന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ പള്ളിയിൽ നിസ്കാരം നടക്കുന്നതിനിടെയായിരുന്നു സംഭവം.

നിസ്കരിക്കാനെന്ന രീതിയിൽ പള്ളിയിലേക്ക് കയറിയ യുവാവ് മൊബൈൽ ജനൽപ്പടിയിൽ ഇരിക്കുന്ന മൊബൈൽ കണ്ടതോടെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പുറത്ത് നിന്ന് ജനലിലൂടെ കൈ അകത്തേക്ക് ഇട്ടാണ് മൊബൈൽ കവർന്നത്.
വാവനൂർ സ്വദേശിയായ മൊബൈൽ ഉടമ ചാലിശ്ശേരി പോലീസിൽ വിവരം നൽകി. പ്രതിയുടെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സൈബർ സെല്ലിന് വിവരം കൈമാറിയതായി ചാലിശ്ശേരി പൊലീസ് പറഞ്ഞു.
#iPhone #Stolen #Palakkad #JumaMasjid #Robbery #entering #church #pray
