കൂട്ടത്തില്‍കുത്ത് പീതാംബരന്‍ ആനയുടെ പ്രകൃതം; മറ്റൊരു ആനയെ അസ്വസ്ഥത പ്രകടിപ്പിച്ചതുകൊണ്ട് മടക്കിക്കൊണ്ടുപോയി

കൂട്ടത്തില്‍കുത്ത് പീതാംബരന്‍ ആനയുടെ പ്രകൃതം; മറ്റൊരു ആനയെ അസ്വസ്ഥത പ്രകടിപ്പിച്ചതുകൊണ്ട് മടക്കിക്കൊണ്ടുപോയി
Feb 13, 2025 10:00 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ പീതാംബരന്‍ എന്ന ആനയുടേത് കൂട്ടത്തില്‍കുത്തുന്ന പ്രകൃതം. ഒറ്റയ്ക്ക് എഴുന്നള്ളിച്ചാല്‍ പീതാംബരന്‍ ശാന്തസ്വഭാവക്കാരനാണ്. എന്നാല്‍ കൂട്ടത്തില്‍ വന്നാല്‍ ഈ ആന മറ്റ് ആനകളെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇത് കാര്യമാക്കാതെയാണ് പീതാംബരന്‍ ആനയെ മറ്റ് ആനകള്‍ക്കൊപ്പം എഴുന്നള്ളിച്ചത്. ഇതാണ് അപകടത്തിനിടയാക്കിയത്. അതിനിടെ കാഴ്ചക്കൊപ്പം എഴുന്നള്ളിക്കാനിരുന്ന ആമ്പാടി ബാലനാരായണന്‍ എന്ന ആനയെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മടക്കി അയച്ചിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് വൈകിട്ടോടെയായിരുന്നു ആനകള്‍ ഇടഞ്ഞത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു.

ഇതിനിടെ പീതാംബരന്‍ ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുല്‍ എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്‍ക്കുകയും ഇടഞ്ഞോടുകയും ചെയ്തു.

അപ്രതീക്ഷിതമായി ആനകള്‍ ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി. പലരും പലവഴിക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് അടക്കം തകര്‍ന്നിരുന്നു.

ഓഫീസിന് താഴെ ഇരുന്നിരുന്ന, ഗുരുതരമായി പരിക്കേറ്റ അമ്മുക്കുട്ടി, ലീല, രാജന്‍ എന്നിവര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ കൊയിലാണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആനകളെ പാപ്പാന്മാര്‍ എത്തി തളച്ചു.

പരിക്കേറ്റവര്‍

ബീന (51), കല്യാണി (68), കുട്ടിയമ്മ, വത്സല(63), രാജന്‍ (66), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സല (60), പത്മാവദി(68), വസുദേവ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത്ത് (42), മല്ലിക (62), ശാന്ത (58), നാരായണ ശര്‍മ (56), പ്രണവ് (25), അന്‍വി (10), കല്യാണി (77), പത്മനാഭന്‍ (76), അഭിഷ (27), അനുഷ (23)







#elephant #peethambaran #has #attitude #attack #other #elephats

Next TV

Related Stories
Top Stories










Entertainment News