എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട നീ എന്തിനാണ് ബുള്ളറ്റ് ഓടിക്കുന്നത്? ദളിത് യുവാവിൻ്റെ കൈ വെട്ടിമാറ്റി ക്രൂരത

എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട നീ എന്തിനാണ് ബുള്ളറ്റ് ഓടിക്കുന്നത്? ദളിത് യുവാവിൻ്റെ കൈ വെട്ടിമാറ്റി ക്രൂരത
Feb 13, 2025 07:33 PM | By Susmitha Surendran

(truevisionnews.com)  തമിഴ്‌നാട്ടിൽ ബുള്ളറ്റ് ബൈക്ക് ഓടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി. ശിവാങ്ക ജില്ലയിലാണ് സംഭവം. ഇരുപതുവയസുകാരനായ കോളേജ് വിദ്യാർഥിക്ക് നേരെയായിരുന്നു ഈ ക്രൂരത. എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട നീ എന്തിനാണ് ബുള്ളറ്റ് ഓടിക്കുന്നത്? എന്ന് ചോദിച്ചായിരുന്നു ആക്രമണം.

അയ്യാസാമി എന്ന യുവാവിനാണ് ക്രൂര മർദ്ദനം അടക്കം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം കോളേജിൽ നിന്നും തിരികെ ബുള്ളറ്റിൽ തിരികെ വരുമ്പോഴായിരുന്നു മർദ്ദനം.മൂന്ന് പേർ യുവാവിനെ റോഡിൽ തടഞ്ഞുനിർത്തി ജാതീയമായി അധിക്ഷേപിച്ചതിന് ശേഷം കൈവെട്ടി മാറ്റുകയായിരുന്നു.

മർദ്ദനത്തിൽ നിന്ന് കുതറിമാറി വീട്ടിലെത്തിയ അയ്യാസാമിയെ ഉടൻ തന്നെ വീട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. യുവാവ് നിലവിൽ മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അയ്യാസാമിയെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും നിലവിൽ ആരോഗ്യ സ്ഥിതിയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

സംഭവത്തിൽ പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവർ റിമാൻഡിലാണ്.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 294(ബി), 126, 118(1), 351(3),പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 3(1)(ആർ), 3(1)(എസ്) എന്നീ വകുപ്പുകൾ പ്രകാരമാണ് സിപ്കോട്ട് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

#Dalit #youth's #hand #amputated #allegedly #riding #bullet #bike #TamilNadu.

Next TV

Related Stories
ക്രൈം ഷോ കണ്ട് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹം തെരുവിൽ ഉപേക്ഷിച്ചു

Mar 17, 2025 04:40 PM

ക്രൈം ഷോ കണ്ട് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹം തെരുവിൽ ഉപേക്ഷിച്ചു

ഫെബ്രുവരി 12ന് കാമ്പു പോലീസ് സ്റ്റേഷൻ പരിധിയിലെ ഷീത്‌ല റോഡിൽ നടന്ന വാഹനാപകടത്തിൽ 22കാരിയായ സ്ത്രീ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്...

Read More >>
കൊടും ക്രൂരത, തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

Mar 17, 2025 12:55 PM

കൊടും ക്രൂരത, തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

ഒരു പ്രാദേശിക മൃഗസംരക്ഷക ഈ പ്രവർത്തി കാണുകയും വീഡിയോ തെളിവുകൾ റെക്കോർഡ് ചെയ്യുകയും പൊലീസിനെ...

Read More >>
ദുരഭിമാനക്കൊല...! അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി

Mar 17, 2025 09:08 AM

ദുരഭിമാനക്കൊല...! അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തി

വീടിന് പുറത്തെ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു ആദ്യം പ്രതികൾ പൊലീസിനോട്...

Read More >>
സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

Mar 16, 2025 07:19 PM

സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ഇക്കഴിഞ്ഞ വ്യാഴാഴ്ച വിരാർ ഈസ്റ്റിലെ പീർക്കുട ​ദർ​ഗയ്ക്ക് സമീപം സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി...

Read More >>
അയൽക്കാരൻ പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം

Mar 16, 2025 07:10 AM

അയൽക്കാരൻ പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം

ആക്രമണത്തില്‍ സാരമായ പരിക്കേറ്റ ശങ്കറിന്‍റെ പിതാവ് മുന്ന കെവാട്ടിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

Read More >>
റമദാൻ വ്രതമെടുക്കാൻ അത്താഴം കഴിക്കാൻ കാത്തിരുന്ന 25 കാരനെ നാലംഗ അക്രമിസംഘം കൊന്നു

Mar 15, 2025 12:56 PM

റമദാൻ വ്രതമെടുക്കാൻ അത്താഴം കഴിക്കാൻ കാത്തിരുന്ന 25 കാരനെ നാലംഗ അക്രമിസംഘം കൊന്നു

വ്യക്തി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്....

Read More >>
Top Stories