പരാതി നല്‍കിയതില്‍ വെെരാഗ്യം; പരാതികാരിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

പരാതി നല്‍കിയതില്‍ വെെരാഗ്യം; പരാതികാരിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ
Feb 13, 2025 03:08 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന് പരാതി നൽകിയതിന് പിന്നാലെ പരാതിക്കാരിയെ വീട്ടിൽ കയറി വെട്ടിപരിക്കേല്‍പ്പിച്ച് പ്രതികള്‍. പരാതികാരിയെയും 68വയസ്സുള്ള പിതാവിനെയുമാണ് പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്.

തങ്ങളെ ശല്യപ്പെടുത്തുന്നത് ചൂണ്ടികാട്ടി പരാതി നൽകി 13 ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടിച്ചില്ലെന്നും പ്രതികളെ പിടികൂടിയിരുന്നെങ്കിൽ തനിക്കും തൻ്റെ പിതാവിനും ഈ അവസ്ഥ വരില്ലായിരുന്നുവെന്നും വെട്ടേറ്റ ആശ പ്രതികരിച്ചു.

നിരവധി കേസുകളിൽ പ്രതിയായ ചങ്കൂ സുനിലെന്നുവിളിക്കുന്ന സുനിലും സുനിലിന്റെ മകൻ ആരോമലും സുനിലിന്റെ സുഹൃത്ത് അനീഷുമാണ് യുവതിയെയും അച്ഛനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് പിന്നാലെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.






#Animosity #filing #complaint #complainant #her #father #entered #house #cut #injured

Next TV

Related Stories
Top Stories










Entertainment News