കോഴിക്കോട് : (truevisionnews.com) വിലങ്ങാട് തെക്കെ വായാട് റവന്യു വന ഭൂമിയിലുണ്ടായ തീ പിടുത്തത്തിൽ കത്തി നശിച്ചത് മൂന്ന് എക്ക് റോളം വനഭൂമി. വനത്തിലെ തീ വനംവകുപ്പ് പൂർണമായും അണച്ചു.

വിലങ്ങാട് മലയോരവാസികൾക്ക് വീണ്ടും ആശങ്കയുടെ ദിനമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം.
ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ നാട്ടുകാരും വനം വകുപ്പും ശ്രമിച്ചെങ്കിലും പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല.
ബുധനാഴ്‌ച്ച രാവിലെ ആറ് മണിയോടെ ചെങ്കുത്തായ മലനിരകൾ കയറിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പകൽ പതിനൊന്ന് മണിയോടെ തീ പൂർണമായി അണച്ചു.
വനഭൂമിയിൽ അടിക്കാടിനാണ് തീ പിടിച്ചത്. സ്വകാര്യ ഭൂമിയിൽ തീ പടർന്നെങ്കിലും കാർഷികവിളകൾക്ക് നാശ നഷ്ടമുണ്ടായില്ല. ഉരുൾപൊട്ടൽ മേഖലയിൽ പാറക്കുട്ടങ്ങളിലൂടെ തീ ആളിപ്പടർന്നതിനാൽ അടിക്കാട് ഇല്ലാതായത് ആശങ്കക്കിടയാക്കുന്നുണ്ട്.
#Fire #Vilangad #Revenue #Forest #Kozhikode #three #acres #forest #land #destroyed
