വടകര: (truevisionnews.com) വീട് നിർമാണത്തിനിടയിൽ ചെമ്മരത്തൂരിൽ കോൺക്രീറ്റ് തകർന്നുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ബംഗാൾ സ്വദേശികളായ നാരായൺദാസ്,തപുസ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ പകൽ ഒന്നിന് ചെമ്മരത്തൂർ മേക്കോത്ത് മുക്കിലെ രാജീവന്റെ വീട് നിർമാണത്തിനിടെയാണ് അപകടം. വീടിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റിന് പലക സ്ഥാപിക്കുന്നതിനിടയിൽ സൺഷെയ്ഡ് വാർപ്പും ചുവരും ഉൾപ്പെടെ ഇടിഞ്ഞു വീഴുകയായിരുന്നു.
പരിക്കേറ്റവർ സൺഷെയ്‌ഡിന് മുകളിൽനിന്ന് നിർമാണ പ്രവൃത്തി നടത്തുകയായിരുന്നു. ശബ്ദം കേട്ട് സൺ ഷെയ്‌ഡിന് താഴെയുള്ളവർ ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
#Concrete #collapsed #while #building #house #Chemmarathur #Kozhikode #Two #non #state #workers #injured
