മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ
Feb 12, 2025 12:40 PM | By Athira V

മാ​ന​ന്ത​വാ​ടി: ( www.truevisionnews.com ) കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ന​ഗ​ര​സ​ഭ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

ന​ഗ​ര​സ​ഭ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ എം.​എം. സ​ജി​ത്‌​കു​മാ​റാ​ണ് വ​സ്തു വി​ൽ​പ​ന​ക്ക് മു​ന്നോ​ടി​യാ​യി സ്ഥ​ല​ത്തെ മ​ണ്ണ് നീ​ക്കം​ചെ​യ്ത​യാ​ളോ​ട് 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി- മൈ​സൂ​രു റോ​ഡ​രി​കി​ൽ​നി​ന്നു ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം​ചെ​യ്ത​തു സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും 40,000 രൂ​പ പി​ഴ​യ​ട​ക്കേ​ണ്ട കേ​സ് 10,000 രൂ​പ​ക്ക് ഒ​ഴി​വാ​ക്കി​ത്ത​രാ​മെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര​നെ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം പ​രാ​തി​ക്കാ​ര​ൻ റോ​ഡ​രി​കി​ൽ സ​ജി​ത്തി​നെ കാ​ത്തു​നി​ന്നു.

പ​ണം വാ​ങ്ങി​യ​ശേ​ഷം വി​ജി​ല​ൻ​സി​ന്റെ കെ​ണി​യി​ല​ക​പ്പെ​ട്ടെ​ന്നു മ​ന​സ്സി​ലാ​ക്കി​യ സ​ജി​ത്ത് പ​ണം ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൈ​ക്കൂ​ലി വാ​ങ്ങി​യ ഏ​താ​നും നോ​ട്ടു​ക​ൾ ഇ​യാ​ളു​ടെ കീ​ശ​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു.








#Municipality #revenue #inspector #arrested #while #taking #bribe #Mananthwadi

Next TV

Related Stories
യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

Mar 12, 2025 09:07 AM

യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂർ എസ്എച്ച്ഒ രാജേഷ് ആയോടൻ എന്നിവരുടെ...

Read More >>
കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Mar 12, 2025 08:40 AM

കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടുവയുടെ കാൽപ്പാടുകളും, വിസർജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും...

Read More >>
ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ

Mar 12, 2025 08:21 AM

ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ

രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി മുന്‍വൈരമുണ്ടായിരുന്നതായും പോലീസ്...

Read More >>
Top Stories