പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി; അന്വേഷണം തുടങ്ങി പൊലീസ്

പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി; അന്വേഷണം തുടങ്ങി പൊലീസ്
Feb 11, 2025 08:59 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി.

മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി തട്ടി കൊണ്ടു പോവുകയായിരുന്നു.

രാത്രി 7:45 ഓടുകൂടിയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്കാണ് കാർ പോയതെന്നാണ് ഉയരുന്ന സംശയം. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകി. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


#Complaint #10th #class #student #abducted #Police #started #investigation

Next TV

Related Stories
Top Stories










Entertainment News