ആലപ്പുഴ: (truevisionnews.com) ആലപ്പുഴ ചാരുംമൂട് പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച 9 വയസുകാരന് കണ്ണീരിൽ കുതിർന്ന വിട നൽകുകയാണ് നാട്. ഷീജ ബിനിൽ ദമ്പതികളുടെ മകൻ സാവൻ ബി കൃഷ്ണയാണ് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിച്ചത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സാവന്റെ മൃതദേഹം ചാരുംമൂട്ടിലെ വീട്ടിലെത്തിച്ചു. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു സംസ്കാരം.
ഫെബ്രുവരി ആറിനായിരുന്നു പേവിഷബാധയുടെ ലക്ഷണങ്ങളോടെ സാവൻ എന്ന പതിനൊന്നു വയസ്സുകാരനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.
രണ്ട് മാസം മുൻപാണ് സാവനെ തെരുവ് നായ ആക്രമിച്ചത്. എന്നാൽ കാര്യമായ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചെറിയ പോറൽ മാത്രം. തെരുവ്നായ ആക്രമിച്ചാൽ ഉണ്ടാകുന്ന വരും വരായ്കകളെ കുറിച്ച് അറിയാത്തത് കൊണ്ടാകാം അവൻ അത് വീട്ടിൽ പറയാതിരുന്നത്. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല.
പനി വന്നതോടെയാണ് ആദ്യം ആശുപത്രിയിൽ പോകുന്നത്. പിന്നീടാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. പറയങ്കുളം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിയാണ് . നാടൊന്നാകെ സാവന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.
#11year #old #boy #who #died #being #treated #rabies #Alappuzha #Charummood #tears.
