സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ
Feb 11, 2025 01:36 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെൻ്റിൽചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ജേതാക്കൾ.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസേഴ്സ് അലയൻസ് കോ ഓപ്പറേറ്റീവ് അതർ സൊസൈറ്റീസ് കോഴിക്കോട് താലൂക്കിന്റെ നേതൃത്വത്തിലാണ് രണ്ടാമത് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് പബ്ജി ടർഫ് ചെലവൂരിൽ സംഘടിപ്പിച്ചത്.

ഡെപ്പ്യൂട്ടി രജിസ്ട്രാർ വാസന്തി കെ. ആർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാർ(ജ) രജിത എം സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്  ഉദ്യോഗസ്ഥരും സംഘാടക സമിതിയുമായി ഒരു ഒരു സൗഹൃദ മത്സരവും നടന്നു.

ഹരീഷ് സി.ടി അദ്ധ്യക്ഷത വഹിച്ചു. ബിനേഷ് എം.സി സ്വാഗതം ആശംസിച്ചു. രഗീഷ് ടി, ജ്യോതിഷ് കുമാർ, സനൽ കുമാർ, അജിത്ത് കുമാർ ഇ, രാഹുൽ, വിഷ്ണു, മനോജ്, അജീഷ്,ഗീതാകുമാരി, പ്രിയദർശിനി, ഷോന, ഷറീന, റീബാ കുമാരി രേണുക, ദീപ, നജ്മ, പ്രസീത, ഷീജ തുടങ്ങിയവർ സംബന്ധിച്ചു.

ഋഷികേശ് പരപ്പോൽ നന്ദി പറഞ്ഞു. പെരുമണ്ണ സർവ്വീസ് സഹകരണ ബേങ്ക് റണ്ണേഴ്സും ആയി.

#Football #Tournament #Cooperative #Employees #Chekyadu #Bank #Winners

Next TV

Related Stories
Top Stories